നാളെ മുതല്‍ മാര്‍പാപ്പയുടെ മംഗോളിയ പര്യടനം

വത്തിക്കാന്‍ സിറ്റി: മംഗോളിയായിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പര്യടനത്തിന് നാളെ തുടക്കമാകും. സെപ്തംബര്‍ നാലുവരെയായിരിക്കും മംഗോളിയ പര്യടനം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 43 ാമത് അപ്പസ്‌തോലിക പര്യടനമാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് മംഗോളിയ. 1300 കത്തോലിക്കര്‍ മാത്രമാണ് ഇവിടെയുള്ളത്. ഹോപ്പിംങ് ടുഗെദര്‍ എന്നാണ് അപ്പസ്‌തോലിക പര്യടനത്തിന്റെ വിഷയം.

കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ആദ്യമായി മംഗോളിയസന്ദര്‍ശിക്കുന്ന മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. താന്‍ ഈ സന്ദര്‍ശനം ഏറെ ആഗ്രഹിക്കുന്ന ഒന്നാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞ ദിവസം പൊതുദര്‍ശന വേളയില്‍ വിശ്വാസികളോടായി പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.