കുറവിലങ്ങാട്: കപ്പല്‍ പ്രദക്ഷിണം ഇന്ന്

കുറവിലങ്ങാട്: മൂന്ന് നോമ്പ് തിരുനാളിനോട് അനുബന്ധിച്ച് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ ചരിത്രപ്രസി്ദ്ധമായ കപ്പല്‍ പ്രദക്ഷിണം ഇന്ന് നടക്കും. ഒരു മണിക്കാണ് കപ്പല്‍ പ്രദക്ഷിണം.

കടല്‍പാരമ്പര്യം അവകാശപ്പെടുന്ന കടപ്പൂര്‍ നിവാസികള്‍ക്കാണ് കപ്പല്‍ വഹിക്കാനുള്ളഅവകാശം. തിരുസ്വരൂപങ്ങള്‍ വഹിക്കുന്നത് കാളികാവ് കരക്കാരും മുത്തുക്കുടകള്‍ വഹിക്കുന്നത് മുട്ടുചിറയിലെ കണിവേലില്‍ കുടുംബക്കാരുമാണ്. കുറവിലങ്ങാട് മൂന്നു നോമ്പുതിരുനാളിനും കപ്പല്‍ പ്രദക്ഷിണത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഇന്ന് രാവിലെ 10.30 ന് ബിഷപ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും.

ഫെബ്രുവരി ഒന്നിന് തിരുനാള്‍സമാപിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.