നടക്കരുതെന്നാണ് ഡോക്ടേഴ്‌സിന്റെ നിര്‍ദ്ദേശം; തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മാര്‍പാപ്പയുടെ വെളിപെടുത്തല്‍ വീണ്ടും

വത്തിക്കാന്‍ സിറ്റി: തന്റെ കാലിന്റെ രോഗാവസ്ഥയെ പരാമര്‍ശിച്ച് വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു പ്രശ്‌നമുണ്ട്, കാലിന് നല്ല സുഖമില്ല. അത് നന്നായി വര്‍ക്ക് ചെയ്യുന്നില്ല. ഡോക്ടേഴ്‌സ് എന്നോട് പറഞ്ഞിരിക്കുന്നത് നടക്കരുതെന്നാണ്. നടക്കാന്‍ എനിക്കിഷ്ടമാണ്. പക്ഷേ ഈ സമയം ഡോക്ടേഴ്‌സ് പറയുന്നത് അനുസരിക്കണം. സ്ലോവാക്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാപ്പായുടെ വലതുകാലിനാണ് അസുഖം. വേദന കാരണം അദ്ദേഹത്തിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്, കഴിഞ്ഞ ഏതാനും ആഴ്ചകളായി അദ്ദേഹം മീറ്റിംങുകള്‍ ഒഴിവാക്കുകയോ പങ്കെടുത്ത മീറ്റിംങുകളില്‍ ഇരുന്നുകൊണ്ട് സംസാരിക്കുകയോ ആണ് ചെയ്തിരുന്നത്.
ഇതിന് മുമ്പും തന്റെ കാലിന്റെ അസ്വസ്ഥതകളെക്കുറിച്ച് പാപ്പാ സംസാരിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.