പ്രാര്‍ത്ഥിച്ചതിന് ലണ്ടനില്‍ വീണ്ടും അറസ്റ്റ്

ലണ്ടന്‍: അബോര്‍ഷന്‍ ക്ലിനിക്കിന് മുമ്പില്‍ നിശ്ശബ്ദമായിപ്രാര്‍ത്ഥിച്ചതിന് വീണ്ടും അറസ്റ്റ്. ഇസബെല്‍ സ്പ്രൂസ് എന്ന സ്ത്രീയെയാണ് അബോര്‍ഷന്‍ ക്ലിനിക്കിന് മുമ്പില്‍ മൗനമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇസബെല്ലിനെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇതേ കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്‌തെങ്കിലും ബ്രിമ്മിംങ്ഹാം മജിസ്‌ട്രേറ്റ് വിട്ടയച്ചത്. വീണ്ടും അതേ തെറ്റിന്റെ പേരില്‍ ഒരിക്കല്‍കൂടി ഇസബെല്ലിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.പ്രോലൈഫ് പ്രവര്‍ത്തകയാണ് ഇസബെല്‍.

2022 ലാണ് ഇസബെല്ലിനെ ആദ്യം അറസ്റ്റ് ചെയ്തത്. ഇതേ സ്ഥലത്തു വച്ചു തന്നെയാണ് നേരത്തെയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.