ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടിയ ചില സെലിബ്രിറ്റികള്‍ ഇവരൊക്കെയാണ്…

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേപ്പസിക്ക് മാര്‍ച്ച് 13 ന് പത്തുവര്‍ഷംപൂര്‍ത്തിയാവുകയാണ്. ഇക്കാലയളവില്‍ നിരവധി സെലിബ്രിറ്റികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയനേതാക്കന്മാര്‍, രാഷ്ട്രത്തലവന്മാര്‍ എന്നിവരെല്ലാം അതിലുള്‍പ്പെടുന്നു. ഇത്കൂടാതെകായിക രംഗങ്ങളില്‍ പ്രഗത്ഭരായ ആളുകളുമുണ്ട്. അതുപോലെ തന്നെ സിനിമാമേഖലകളിലെ പ്രശസ്തരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അവരില്‍ ചിലരെ നമുക്കിവിടെ പരിചയപ്പെടാം.

ടൈറ്റാനിക് സിനിമയിലൂടെ കൊച്ചുകുട്ടികള്‍ക്ക് പോലും സുപരിചിതനായനടനാണ് ലിയോനാര്‍ഡോ ഡികാപ്രിയോ. ഇദ്ദേഹം മാര്‍പാപ്പയെ സന്ദര്‍ശിച്ചത് 2016 ലാണ്. പതിനഞ്ച് മിനിറ്റോളം ഇരുവരുടെയും കണ്ടുമുട്ടല്‍ നീണ്ടുനിന്നു.

കത്തോലിക്കാവിശ്വാസിയും നടനും പ്രൊഡ്യൂസറുമായ മാര്‍ക്ക് വാല്‍ബെര്‍ഗാണ് മറ്റൊരു സെലിബ്രിറ്റി. 2017 ലായിരുന്നു ഈ കണ്ടുമുട്ടല്‍. നടനും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ ആര്‍നോള്‍ഡ് ഷെര്‍ഷെനെഗര്‍ പാപ്പയുടെ സവിധത്തിലെത്തിയത് 2017 ലായിരുന്നു. അന്ധനും ഓപ്പറെ ഗായകനുമായ ആന്ദ്രെ ബോസെല്ലി നാലുതവണയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടിയത്. 2014,2017,2019, 2022 എന്നീ വര്‍ഷങ്ങളിലായിരുന്നു ഈ കൂടിക്കാഴ്ചകള്‍ നടന്നത്. ആഞ്ചെലീന ജോളി പാപ്പായെ സന്ദര്‍ശിച്ചത് 2015 ലായിരുന്നു.

ഭാര്യ മരിയയ്‌ക്കൊപ്പം നടന്‍ ഡേവിഡ് ഹെന്റി പാപ്പായെ സന്ദര്‍ശിച്ചത് 2018 ലായിരുന്നു. മൂന്നുകുട്ടികള്‍ അബോര്‍ഷനായിപോയതിന്റെ വിഷമത്തിലായിരുന്നു ആ സന്ദര്‍ശനം. അന്ന് തങ്ങളുടെ സങ്കടം പറഞ്ഞപ്പോള്‍ വിഷമിക്കണ്ടാ ഞാന്‍ പ്രാര്‍ത്ഥിച്ചോളാം എന്ന് പാപ്പ പറഞ്ഞതായി അവര്‍ കുറിച്ചിട്ടുണ്ട്. ഇന്ന് ഈ ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.