പഠിക്കാനായി അന്യനാടുകളിലേക്ക് മക്കളെ അയച്ചിരിക്കുന്ന മാതാപിതാക്കളുടെ ഉറക്കം നഷ്ടമാകുന്നു, നാലായിരത്തിലധികം ക്രൈസ്തവ പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതമാറ്റത്തിന് വിധേയരായി

കൊച്ചി: ലൗജിഹാദ് കേരളത്തിലെ ക്രൈസ്തവരായ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു എന്ന് സിഎല്‍ സി. നാലായിരത്തിലധികം ക്രൈസ്തവ പെണ്‍കുട്ടികള്‍ ലൗജിഹാദിന്റെ ഇരകളായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. 2005 മുതല്‍ 2012 വരെയുള്ള കണക്കാണ് ഇത്.

പഠിക്കാനായി അന്യനാടുകളിലേക്കും മറ്റും അയച്ചിരിക്കുന്ന മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ കൂടുതലായി തീ തിന്നുന്നത്. പെണ്‍കുട്ടികളെ പീഡിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് മതം മാറ്റുന്നത്, നിര്‍ബന്ധിതമായ മതമാറ്റമാണ് ഇവിടെ നടക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല എന്നും സിഎല്‍സി കുറ്റപ്പെടുത്തി.

നിര്‍ബന്ധിതമായ ഇത്തരം മതംമാറ്റങ്ങള്‍ക്ക് പിന്നിലുള്ള സംഘടിത ശക്തികളുടെ താല്പര്യങ്ങള്‍ എന്താണെന്ന് അറിയാന്‍ ഉന്നതതല അന്വേഷണം വേണമെമന്നും സിഎല്‍സിയുടെ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.