സ്ട്രീറ്റ് ഇവാഞ്ചലൈസേഷന്‍ സെന്ററില്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം

ഇറ്റലി: റോമിന് വെളിയിലുള്ള സ്ട്രീറ്റ് ഇവാഞ്ചലൈസേഷന്‍ സെന്റര്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചു. ഫോര്‍ഡ് ഫോക്കസിലാണ് പാപ്പ ഇന്നലെ ഇവിടെയെത്തിയത്. ഡിസാസ്റ്ററി ഫോര്‍ ദ ലെയ്റ്റി, ഫാമിലി ആന്റ് ലൈഫിന്റെ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ന്യൂ ഹൊറിസൈന്‍ എന്ന സ്ട്രീറ്റ് ഇവാഞ്ചലൈസേഷന്‍ സെന്റര്‍.

ദരിദ്രര്‍ക്കും അഗതികള്‍ക്കുമായി വിശ്വാസാധിഷ്ഠിതമായ റീഹാബിലിറ്റേഷന്‍ തെറാപ്യൂട്ടിക് പ്രോഗ്രാമുകളാണ് ഇവിടെ നടത്തുന്നത്. ചിയാറ അമിറാന്റെയാണ് ഇത് സ്ഥാപിച്ചത്. 200 ഓളം ട്രെയിനിങ് സെന്ററുകളുമുണ്ട്.

പ്രശസ്ത ഇറ്റാലിയന്‍ സംഗീതജ്ഞനായ ആന്‍ഡ്രിയാ ബോച്ചെലിയും പാപ്പയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ന്യൂ ഹൊറിസൈനില്‍ മാര്‍പാപ്പ വിശുദ്ധ ബലി അര്‍പ്പിച്ചതിന്റെ വാര്‍ത്തയും ഫോട്ടോയും പ്രാധാന്യത്തോടെയാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബോച്ചെല്ലി കുര്‍ബാനയില്‍ പാടുന്നതും ചിത്രത്തില്‍ കാണാം. ഭാഗികമായി അന്ധതയോടെ ജനിച്ച ഇദ്ദേഹം ഇപ്പോള്‍ പൂര്‍ണ്ണ അന്ധനാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.