ക്രിസ്ത്യന്‍ ബ്രോഡ് കാസ്റ്റിങ് സ്റ്റുഡിയോയ്ക്ക് അക്രമി തീ കൊളുത്തി, വ്യാപക നാശനഷ്ടങ്ങള്‍

.

അബു ടോര്‍: ഇസ്രായേലിലെ അബു ടോറില്‍ സ്ഥിതി ചെയ്യുന്ന ഡേ സ്റ്റാര്‍ ക്രിസ്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സ്റ്റുഡിയോക്ക് അക്രമി തീ കൊളുത്തി. ഇന്ന്വെളുപ്പിന് രണ്ടേ കാല്‍ മണിയോടെയാണ് ദുരന്തംനടന്നത്. അമേരിക്കയിലാണ് ഡേ സ്റ്റാറിന്റെ ആസ്ഥാനം.

കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ അക്രമം എന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഒരാള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ തീ കൊളുത്തി കയറിലൂടെ താഴേക്കിറങ്ങി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇക്കാര്യത്തില്‍ സാധൂകരണം നല്കിയത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ഇസ്രായേല്‍ പോലീസ് വക്താവ് മിക്കി റോസന്‍ഫീല്‍ഡ് ജെറുസലേം പോസ്റ്റിനോട് വ്യക്തമാക്കി.

ഒരു വര്‍ഷമെടുത്ത് വ്യാപകമായ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ സ്റ്റുഡിയോയില്‍ നടന്നുവരികയായിരുന്നു. സ്റ്റുഡിയോയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂണ്‍ ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.