മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ഓശാന ഞായറാഴ്ച നടവയലില്‍ സ്വീകരണം

നടവയൽ: മാനന്തവാടി രൂപതയിലെ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഓശാന ഞായറാഴ്ച സ്വീകരണം നല്‍കും. അന്നേ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് മാർ റാഫേൽ തട്ടില്‍ കാര്‍മ്മികത്വം വഹിക്കും. മേജർ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടതിനു ശേഷം ആദ്യമായുള്ള ഓശാന ഞായറാഴ്‌ച ശുശ്രൂഷയ്ക്കാണ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മ്മികത്വം വഹിക്കുന്നത്.

രാവിലെ ഏഴിന് നടവയൽ ടൗണിൽ മേജർ ആർച്ച് ബിഷപ്പിനെ സ്വീകരിക്കും. തുടര്ന്ന് റാലി യുടെ അകമ്പടി യോടെ പള്ളിയങ്കണത്തിലേക്ക് ആനയിക്കും. ഓശാന ഞായറിനോട് അനുബന്ധിച്ച് ടൗൺ ചുറ്റി നടക്കുന്ന പ്രദിക്ഷണത്തിലും സംബന്ധിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.