വരയാടിനെ പിടിച്ചുനിര്‍ത്തി ഫോട്ടോയെടുത്തതിന് മലയാളി വൈദികനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ചുനിര്‍ത്തി ഫോട്ടോയെടുത്തതിന് രാജാക്കാട് എന്‍ആര്‍സിറ്റി സെന്റ് മേരീസ് ദേവാലയവികാരി ഫാ. ഷെല്‍ട്ടണെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു

പൊള്ളാച്ചിയില്‍ നിന്ന് വാല്‍പാറയിലേക്കുള്ള യാത്രയ്ക്കിടെ വൈദികന്‍ വരയാടിനെ ഇരുകൊമ്പിലും പിടിച്ചുനിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു. ഈ രംഗം പകര്‍ത്തി ഒരു സഞ്ചാരി തമിഴ്‌നാട്ടിലെ പത്രത്തില്‍ പ്രസിദ്ധീകരിച്ചു ഇത് ശ്രദ്ധയില്‍പെട്ട തമിഴ്‌നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു തമിഴ്‌നാടിന്റെ സംസ്ഥാന മൃഗമാണ് വരയാട്.

ഈ സംഭവമൊന്നും അറിയാതെ രാജാക്കാടെത്തിയ വൈദികനെ പോലീസ് പിന്നാലെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

വൈദികനൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.