മാര്‍പാപ്പയുടെ മുമ്പില്‍ വച്ച് പ്രണയാഭ്യര്‍ത്ഥന; വൈറലായ വാര്‍ത്തയും ചിത്രവും

വത്തിക്കാന്‍ സിറ്റി: കൗതുകകരവും അപൂര്‍വ്വവുമായ ഒരു രംഗത്തിന് കഴിഞ്ഞ ബുധനാഴ്ച വത്തിക്കാന്‍ സാക്ഷ്യം വഹിച്ചു. പാപ്പായുടെ പൊതുദര്‍ശനവേളയോട് അനുബന്ധിച്ചാണ് ഇത് അരങ്ങേറിയത്. സംഭവം ഇങ്ങനെയാണ്.

ഒരു ചെറുപ്പക്കാരന്‍ യുവതിയുടെ മുമ്പില്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തുന്നു.അയാളുടെ കൈയില്‍ എന്‍ഗേജ്‌മെന്റ് റിങ്ങുമുണ്ടായിരുന്നു. ഇതേ അവസരത്തിലാണ് പാപ്പ വീല്‍ച്ചെയറില്‍ അവരുടെ മുമ്പിലൂടെ കടന്നുപോയത്. ഈ രംഗം ഉടന്‍തന്നെ ഫോട്ടോഗ്രാഫേഴ്‌സ് പകര്‍ത്തുകയായിരുന്നു.

മാര്‍പാപ്പ ആ മോതിരം വെഞ്ചരിച്ചു കൊടുക്കുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.