യുക്രെയ്ന്‍ പ്രസിഡന്റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ യുക്രെയ്ന്‍ പ്രസിഡന്റ് വഌഡിമര്‍ സെലെന്‍സ്‌ക്കി സന്ദര്‍ശിച്ചു. മെയ് 13 നായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു. പോള്‍ ആറാമന്‍ ഹാളിലെ ചെറിയ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. യുക്രെയ്‌നിലെ രാഷ്ട്രീയസാഹചര്യവും മനുഷ്യരുടെ പ്രയാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ആര്‍ച്ച് ബിഷപ് റിച്ചാര്‍ഡ് ഗാലാഹറുമായും സെലെന്‍സ്‌ക്കി ചര്‍ച്ച നടത്തി. ഇറ്റാലിയന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായും സെലെന്‍സ്‌ക്കി ചര്‍ച്ചകള്‍ നടത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.