മാന്നാനം ആശ്രമദേവാലയം ദേശീയ സാംസ്‌കാരിക കേന്ദ്രമാക്കും: കേന്ദ്രമന്ത്രി വി. മുരളീധരന്‍

മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകളുള്ള മാന്നാനം ആശ്രമ ദേവാലയം ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുന്ന സാംസ്‌കാരിക കേന്ദ്രമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി . മുരളീധരന്‍. അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സംസ്‌കാരിക മന്ത്രാലയവുമായി ചേര്‍ന്ന് ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് എതിരല്ല. ക്രൈസ്തവ സമൂഹത്തിന് എന്നും കരുതലും പിന്തുണയും നല്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സംഘടനകള്‍ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ എന്ന് നോക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും വി. മുരളീധരന്‍ വിശദമാക്കി. മാര്‍പാപ്പയെ ഭാരതത്തിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചത് ക്രൈസ്തവരോടുളള കരുതലിന്റെ ഭാഗമാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചു മലയോര കര്‍ഷകരുടെ ആശങ്ക കത്തോലിക്കാസഭയിലെ പിതാക്കന്മാര്‍ പറഞ്ഞത് വളരെ ഗൗരവമായി കണ്ടാണ് നടപടി വൈകിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രിയെ കണ്ടു മലയോര കര്‍ഷകരുടെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.