മാര്‍ അബിമലേക് തിമോഥെയൂസ് ഇന്ന് വിശുദ്ധ പദവിയിലേക്ക്

തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത മാര്‍ അബിമലേക് തിമോഥെയൂസിനെ ഇന്ന് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തും. കല്‍ദായ സിറിയന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങുകളില്‍ കല്‍ദായ സഭാധ്യക്ഷന്‍മാര്‍ ഗീവര്‍ഗീസ് മൂന്നാമന്‍ സ്ലീവ പാത്രിയര്‍ക്കീസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.

കേരളത്തിലെ കല്‍ദായ സഭാ വിശ്വാസികളുടെ പ്രിയപ്പെട്ട ഇടയനായിരുന്നു മാര്‍ അബിമലേക്ക്.

എര്‍ബില്‍ സൂനഹദോസ് ഇദ്ദേഹത്തിന് നേരത്തെ തന്നെ വിശുദ്ധ പദവി നല്കിയിരുന്നു. ഇതിന്റെ ഇന്ത്യയിലെ പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.