മരിയ ഷഹബാസ്; അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

കൊച്ചി: മരിയ ഷഹബാസ് എന്ന പാക്കിസ്ഥാനി പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന കടുത്ത അനീതിക്കെതിരെ ലോകമെങ്ങും പ്രതിഷേധ സ്വരം അലയടിക്കുമ്പോഴും നിശ്ശബ്ദത തുടരുന്ന പാക്കിസ്ഥാന്റെ സമീപനവും ഇടപെടാന്‍ മടിക്കുന്ന അന്തര്‍ദ്ദേശീയ മനുഷ്യാവകാശ സംഘടനകളുടെയും അന്താരാഷ്ട്രമാധ്യമങ്ങളുടെയും നിലപാടുകളും പ്രതിഷേധാര്‍ഹമാണെന്ന് ഐക്യജാഗ്രതാ കമ്മീഷന്‍. പാക്കിസ്ഥാനില്‍ അന്യമതസ്ഥരായ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ എണ്ണമറ്റതാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. നിരവധി പെണ്‍കുട്ടികളുടെ ദുരന്തകഥള്‍ ലോകമെമ്പാടും ചര്‍ച്ചയായിട്ടും ശക്തമായി പ്രതികരിക്കാന്‍ ആഗോള മതേതരസമൂഹം തയ്യാറാകാത്തത് ഖേദകരമാണെന്നും ഐക്യജാഗ്രത കമ്മീഷന്‍ കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ അടിയന്തിര ശ്രദ്ധ വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.