രാജ്യാന്തര മരിയന്‍ സിംപോസിയവും ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന മരിയന്‍ കണ്‍വന്‍ഷനും

കുറവിലങ്ങാട്: സഭാതലവന്മാര്‍ ഒന്നിക്കുന്ന നസ്രാണി മഹാസംഗമത്തിന് മുന്നോടിയായി ഈ മാസം 25 മുതല്‍ 29 വരെ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന മരിയന്‍ കണ്‍വന്‍ഷന്‍ കുറവിലങ്ങാട് നടക്കും. സെപ്തംബര്‍ ഒന്നിന് രാജ്യാന്തര മരിയന്‍ സിംപോസിയം ദേവമാതാ കോളജ് ആഡിറ്റോറിയത്തില്‍ നടക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മോണ്‍. ഡോ. പോള്‍ പള്ളത്ത്, റവ ഡോ ജോര്‍ജ് ളാനിത്തോട്ടം, റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. റവ. ഡോ. ജയിംസ് പുലിയുറമ്പില്‍ മോഡറേറ്ററാകും.

എട്ടുനോമ്പു ആരംഭ ദിനമായ സെപ്തംബര്‍ ഒന്നിനാണ് നസ്രാണി മഹാസംഗമം ആരംഭിക്കുന്നത് ഏഴു സഭകളുടെ തലവന്മാരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. 15,000 വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.