മരിയന്‍ ത്രൈമാസിക ആദ്യ ലക്കം പ്രസിദ്ധീകരിച്ചു


 എക്‌സിറ്റര്‍: മരിയന്‍ മിനിസ്ട്രിയില്‍ നിന്നുള്ള രണ്ടാമത്തെ പ്രസിദ്ധീകരണമായ മരിയന്‍ ത്രൈമാസികയുടെ ആദ്യലക്കം പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍- ഡിസംബര്‍ ലക്കമായിട്ടാണ് മാസിക പുറത്തിറങ്ങിയിരിക്കുന്നത്.

മാസികയുടെ പൈലറ്റ് ഇഷ്യു ജൂലൈ- സെപ്തംബര്‍ ആയി പ്രസിദ്ധീകരിച്ചിരുന്നു. വായനക്കാരില്‍ നിന്ന്  വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് പൈലറ്റ് ഇഷ്യൂവിന് ലഭിച്ചിരുന്നത്. മരിയവിജ്ഞാനീയത്തില്‍ ഈടുറ്റ സംഭാവനകള്‍ നല്കുന്ന ഒരു പ്രസിദ്ധീകരണമായി വരും കാലങ്ങളില്‍ മരിയന്‍ ത്രൈമാസിക മാറത്തക്ക രീതിയിലുള്ളതാണ് ഉളളടക്കം. മലയാളത്തിലെ പ്രശസ്തരായ ആത്മീയ എഴുത്തുകാരുടെ രചനകള്‍ ഓരോ ലക്കങ്ങളിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും.

പ്രിന്റ്, ഈ മാഗസിന്‍ എന്നിങ്ങനെ രണ്ടുരൂപത്തില്‍ വായനക്കാരിലേക്കെത്തുന്ന മരിയന്‍ മാസിക, marianpathram.com ല്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയും. ഫാ. ടോമി എടാട്ട് ചീഫ് എഡിറ്ററും ബ്ര. തോമസ് സാജ് മാനേജിംങ് എഡിറ്ററുമായ  മരിയന്‍ ത്രൈമാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് എഴുത്തുകാരനായ വിനായക് നിര്‍മ്മലാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.