മരിയന്‍ ദിനശുശ്രൂഷയുടെ അഞ്ചാം വാര്‍ഷികം മെയ് എട്ടിന്

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മെയ്എട്ടിന് മരിയന്‍ ദിനശുശ്രൂഷയുടെ അഞ്ചാം വാർഷികം ആഘോഷിക്കുന്നു. അന്നേ ദിവസം പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്ന് സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.


6. 30pm പരിശുദ്ധ ജപമാല, മാതാവിന്റെ വണക്കമാസ പ്രാർത്ഥന, 7:00 pm ആഘോഷമായ വി.കുര്‍ബ്ബാന ,തുടര്‍ന്നു് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന എന്നിങ്ങനെയാണ് തിരുക്കര്‍മ്മങ്ങള്‍.

പള്ളിയുടെ വിലാസം:
Our Lady and St.George Church,132 Shernhall Street, Walthamstow, E17. 9HU



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.