ഈ ആപ്പ് സീറോ മലബാര്‍ സഭയുടെ വിശ്വാസപരിശീലനം കൂടുതല്‍ ആകര്‍ഷകമാക്കും


കൊച്ചി: സീറോ മലബാര്‍ സഭയുടെ വിശ്വാസപരിശീലനം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നുപോലെ പ്രയോജനപ്പെടുന്ന ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നു സ്മാര്‍ട്ട് കാറ്റക്കിസം എന്ന പേരില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങള്‍, പഠന സഹായികള്‍, അനുബന്ധപ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ എന്നിവ ആപ്പിലൂടെ ലഭിക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പാഠപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഉപയോഗിക്കാനും കഴിയും.

സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലും പുറത്തുമായിട്ടുളള സീറോ മലബാര്‍ രൂപതയിലെ നാലു ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒന്നുപോലെ ഈ ആപ്പ് പ്രയോജനപ്പെടും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.