ഇന്ന് മരിയന്‍ദിന ശുശ്രൂഷയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ തിരുനാളും

വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്ന് (16 -ാം തീയതി ബുധനാഴ്ച) മരിയന്‍ ദിനശുശ്രൂഷയും മിഷന്റെ മദ്ധ്യസ്ഥനായ ബ്ലസ്സഡ് കുഞ്ഞച്ചന്റെ തിരുനാളും മരിയൻ പ്രദക്ഷിണവും ഭക്ത്യാദരപൂർവ്വം കൊണ്ടാടും.

  പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തി നടത്തുന്ന മരിയൻ, പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. 

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
6.15 pm ജപമാല , 6.45 pm വിശുദ്ധ കുര്‍ബ്ബാന,  തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയൻ പ്രദക്ഷിണവും , ദിവ്യകാരുണ്യ ആരാധനയും.

പള്ളിയുടെ വിലാസം: 

Our Lady and St.George  Church,132 Shernhall Street, Walthamstow, E17. 9HU
സ്പിരിച് വൽ ഷെയറിങ്ങിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം 6 pm മുതൽ ഉണ്ടായിരിക്കുന്നതാണ്‌. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.