0044 7305979014 ആഡ് ചെയ്യൂ, മരിയഭക്തിയുടെ പ്രചാരകരാകൂ


പരിശുദ്ധ മറിയത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? മാതാവിനെക്കുറിച്ച് കൂടുതലായി അറിയാന്‍ ആഗ്രഹിക്കാത്തതായി ആരാണുള്ളത്? ഇതാ എല്ലാ മരിയഭക്തര്‍ക്കുമായി ഒരു സന്തോഷവാര്‍ത്ത.

പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കാനും കൂടുതല്‍ മരിയഭക്തരാകാനും സഹായിക്കുന്ന വിധത്തില്‍ മാതാവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇനി മുതല്‍ നിങ്ങളുടെ സ്വന്തം മൊബൈലില്‍ ലഭ്യമാകും. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.

മുകളില്‍ കൊടുത്തിരിക്കുന്ന വാട്‌സാപ്പ് നമ്പര്‍ നിങ്ങള്‍ അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ആഡ് ചെയ്യുക. അഡ്മിനല്ല എങ്കില്‍ അദ്ദേഹത്തോട് ഈ നന്പര്‍ ചേര്‍ക്കാന്‍ ആവശ്യപ്പെടുക. അതുമല്ലെങ്കില്‍ നിങ്ങളുടെ വാട്‌സാപ്പ് നമ്പര്‍ മുകളില്‍ കൊടുത്തിരിക്കുന്ന നമ്പരിലേക്ക് ADD ME എന്ന് മെസേജ് ചെയ്യുക. ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ മിനിസ്ട്രിയുടെ ഔദ്യോഗിക വാട്‌സാപ്പ് നമ്പറാണിത്.

ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്, വചനാധിഷ്ഠിതമായ പ്രാർത്ഥനകൾ, മാതാവിനോടുള്ള പ്രാര്‍ത്ഥനകള്‍, പ്രധാനപ്പെട്ട മരിയന്‍ തിരുനാളുകള്‍, മാതാവിനെക്കുറിച്ച് വിശുദ്ധര്‍ പറഞ്ഞ വാക്യങ്ങള്‍, മരിയൻ പത്രത്തിലെ പ്രധാനപ്പെട്ട വാർത്തകൾ തുടങ്ങിയവയെല്ലാമാണ്. 

 വരു, നമുക്ക് മരിയഭക്തിയുടെ പ്രചാരകരാകാം. വിമല ഹൃദയ ഭക്തി ലോകം മുഴുവനും എത്തിക്കാനുള്ള മരിയൻ മിനിസ്റ്റ്രിയുടെ എളിയ ശ്രമത്തിന്റെ ഭാഗമാകാം.

മാതാവിനോടുള്ള സ്‌നേഹത്തില്‍ ആഴത്തില്‍ വളരാം. മാതാവിലൂടെ ഈശോയിൽ എത്തിച്ചേരാം.വിമലഹൃദയത്തിന്റെ സമർപ്പണവും പ്രചാരണവും ആയി ബന്ധപ്പെട്ട നിങ്ങളുടെ വാർത്തകൾ ഞങ്ങളെ അറിയിക്കുക.

നമുക്ക്‌ ഒരുമിച്ച്‌ വിമലഹൃദയത്തിന്റെ വിജയത്തിനായുള്ള യുദ്ധത്തിലെ പോരാളികളാകാം.

ആവേ മരിയ, ആവേ മരിയ

ബ്രദർ തോമസ് സാജ്
മാനേജിങ് ഡയറക്ടർ

മരിയന്‍ പത്രം

marianpathram@gmail.comമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.