മരിയന്‍ ദിന ശുശ്രൂഷയും വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളും

വാല്‍താംസ്റ്റോ: ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മെയ് മാസം  1-ാം  തീയതി മരിയന്‍ ദിനശുശ്രൂഷയും  തൊഴിലാളികളുടെ മാദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ തിരുനാളും ആഘോഷിക്കുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ പ്രത്യേക വണക്കത്തിനായുള്ള ദിനവും അന്ന് ആചരിക്കുന്നു.

ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ഔര്‍ ലേഡി ആന്‍റ് സെന്‍റ് ജോര്‍ജ് പള്ളി.


6.30pm പരിശുദ്ധ ജപമാല ,7:00 pm ആഘോഷമായ വി.കുര്‍ബ്ബാന ,തുടര്‍ന്നു് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കുമെന്ന് സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

പള്ളിയുടെ വിലാസം: 
Our Lady and St.George Church,132 Shernhall Street, Walthamstow, E17. 9HUമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.