ശ്രീലങ്കന്‍ ക്രൈസ്തവരുടെ സംയമനം; ക്രൈസ്തവര്‍ക്കും കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിനും ലോകത്തിന്റെ മുഴുവന്‍ കയ്യടി


കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ നടന്ന ചാവേറാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയിലെ ക്രൈസ്തവര്‍ കാണിച്ച സംയമനത്തിനും ക്ഷമയ്ക്കും ലോകം മുഴുവന്റെയും കയ്യടി. യാതൊരുവിധത്തിലുള്ള പ്രകോപനവും ക്രൈസ്തവര്‍ പ്രകടിപ്പിച്ചില്ലെന്നും അവരുടെ ക്ഷമയും സംയമനവും അനിഷ്ടകരമായ തുടര്‍സംഭവങ്ങള്‍ തടയുന്നതിന് കാരണമായി എന്നും ലോകം നിരീക്ഷിക്കുന്നു.

ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ ക്രൈസ്തവരെ പ്രേരിപ്പിച്ചതിന് കൊളംബോ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിനും പ്രശംസയുണ്ട്. കത്തോലിക്കാ സമുദായത്തെ അഹിംസയുടെയും വിട്ടുവീഴ്ചയുടെയും ക്ഷമയുടെയും വഴിയിലൂടെ നയിക്കാന്‍ ശക്തമായ സഭാനേതൃത്വം ഉണ്ടായിരുന്നതാണ് ഇതിന് കാരണമെന്നാണ് പൊതുനിരീക്ഷണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.