ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ വീഡിയോ

എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണമെന്നും പ്രത്യേകിച്ച് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നും നടനും നിര്‍മ്മാതാവുമായ മാര്‍ക്ക് വാല്‍ബെര്‍ഗ്. 18.5 മില്യന്‍ ഫോളവേഴ്‌സിനോടാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. തനിക്കൊപ്പം ഹാലോ എന്ന ആപ്പിലൂടെ ജപമാലയിലും മറ്റ് പ്രാര്‍ത്ഥനകളിലും പങ്കുചേരണമെന്നാണ് നടന്റെ അഭ്യര്‍ത്ഥന.

ലോകത്തിലെ ഏറ്റവും ജനകീയമായ കത്തോലിക്കാ ആപ്പായ ഹാലോയില്‍ അടുത്തയിടെ ഇദ്ദേഹം പങ്കാളിയായിരുന്നു. നടന്‍ അഭിനയിക്കുന്ന ഫാ. സ്റ്റു എന്ന ചിത്രത്തിലെ ഓഡിയോ ക്ലിപ്പുകളും ഹോമിലികളും ഈ ആപ്പില്‍ ലഭ്യമാണ്.

വാല്‍ബെര്‍ഗിന്റെ ഈ അഭ്യര്‍ത്ഥന ആരാധകരെ ആനന്ദം കൊള്ളി്ച്ചിരിക്കുകയാണ്. സാധാരണയായി സെലിബ്രിറ്റികള്‍ ഇത്തരം കാര്യങ്ങള്‍ ആരാധകരോട് ആവശ്യപ്പെടാറുള്ളതല്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.