ഒരു ഗേ പോണ്‍ സ്റ്റാറിന്റെ മാനസാന്തരകഥ

ഒരു കാലത്ത് ഗേ പോണ്‍ സ്റ്റാറായി ജീവിച്ചിരുന്ന മാര്‍ക്കി മോറെ കഴിഞ്ഞ ദിവസമാണ് ആ ഫീല്‍ഡില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഡസന്‍ കണക്കിന് ഹോമോസെക്ഷ്വല്‍ പോണോഗ്രഫിക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മാര്‍ക്കി ആറു വര്‍ഷത്തോളം ഫീല്‍ഡില്‍ സജീവമായിരുന്നു.

പക്ഷേ ദൈവത്തിന്റെ സ്പര്‍ശം ലഭിച്ചതോടെ അദ്ദേഹം ഇന്ന് ആ ഫീല്‍ഡിനോട് വിട പറഞ്ഞിരിക്കുന്നു. കാമാസക്തി ഒരു ഭീകരനെപോലെയാണ്. മാര്‍ക്കി പറയുന്നു. പല സൗഹൃദങ്ങളെയും ബന്ധങ്ങളെയും കുടുംബങ്ങളെയും പോണോഗ്രഫി നശിപ്പിച്ചിട്ടുള്ളതായി എനിക്കറിയാം. നന്മയ്ക്കുപരി തിന്മ മാത്രമേ അതുകൊണ്ടുണ്ടായിട്ടുള്ളൂ. കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. നിങ്ങളെ വഴിതെറ്റിച്ചതിന് ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു.

ട്വിറ്ററിലൂടെ മാര്‍ക്കി പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.