മാതാവിന്റെ മിഡ് വൈഫിന്റെ ശവകുടീരം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്നു

പരിശുദ്ധ അമ്മയുടെ മിഡ് വൈഫായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സലോമിയുടെ ശവകുടീരം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്നു.മാതാവിന്റെ പ്രസവസമയമടുത്തപ്പോള്‍ യൗസേപ്പിതാവ് സലോമിയുടെ സഹായം തേടിയിരുന്നുവെന്നാണ് പാരമ്പര്യവിശ്വാസം.

സമ്പന്നമായ യഹൂദകുടുംബത്തിലെ ആളുടെ ശവകുടീരം പോലെയാണ് ഈ ശവകുടീരം കാണപ്പെടുന്നത്. 1982 ലാണ് ആദ്യമായി ഈ ശവകുടീരം കണ്ടെത്തിയത്. പ്രഫസര്‍ ആമോസ് ക്ലോനറാണ് ഇവിടെ ആദ്യമായി പര്യവേക്ഷണം നടത്തിയത്. പരിപാവനമായ സ്ഥലമായിട്ടാണ് ഇത് കരുതപ്പെടുന്നത്. എങ്കിലും ഇവിടെ ഇതുവരെയായും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല.

ബെദ്‌ലഹേമിലെ മിഡ് വൈഫായിരുന്നു സലോമി. ഉണ്ണീശോയുടെ തൊട്ടിലില്‍ കൈവച്ചപ്പോള്‍ അത്ഭുതകരമായ സൗഖ്യം സലോമിക്ക് ലഭിച്ചതായും പാരമ്പര്യവിശ്വാസത്തില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.