അമേരിക്ക: നാലു വര്‍ഷങ്ങള്‍; ആക്രമിക്കപ്പെട്ടത് 420 ദേവാലയങ്ങള്‍

വാഷിംങ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ആക്രമിക്കപ്പെട്ടത് 420 ദേവാലയങ്ങള്‍. 2018 നും 2022 നും ഇടയിലാണ് ഇത്രയും ആക്രമണങ്ങള്‍ നടന്നത്.ഫാമിലി റിസേര്‍ച്ച് കൗണ്‍സിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഖേദകരമായ വസ്തുത അമേരിക്കയിലെ ഭൂരിപക്ഷം ക്രൈസ്തവരും ഇതേക്കുറിച്ച് ബോധവാന്മാരല്ല എന്നാണ്.വെറും 37 ശതമാനം മാത്രമാണ് ഈ ആക്രമണത്തിന്റെ രൂക്ഷതയെക്കുറിച്ച് മനസ്സിലാക്കിയിരിക്കുന്നത്. നേരിട്ടുള്ള ആക്രമണം, ബോംബ് ഭീഷണി ഇങ്ങനെ പലതരത്തിലാണ് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഡെയ്‌ലിസിഗ്നല്‍ നടത്തിയ സര്‍വ്വേ പ്രകാരം 94 ശതമാനം ആളുകളും ദേവാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.