വൈദികരെയും സന്യസ്തരെയും താറടിക്കുന്ന മാതൃഭൂമിക്ക് എതിരെ ബഹിഷ്‌ക്കരണ നടപടികളുമായി സഭ

തലശ്ശേരി: കത്തോലിക്കാസഭയെയും വൈദികരെയും സന്യസ്തജീവിതത്തെയും കുറിച്ച് നിരന്തരമായി അപവദിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്കുകയും സഭയെ അപമാനിക്കുകയും ചെയ്യുന്ന മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനവുമായി കത്തോലിക്കാസഭയിലെ യുവജനങ്ങള്‍. തലശ്ശേരി അതിരൂപതയിലെ യൂത്ത് മൂവ്‌മെന്റാണ് മാതൃഭൂമി ചാനലും പത്രവും ബഹിഷ്‌ക്കരിക്കാനുള്ള പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നത്. മാനിഷാദ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

ഈ സമൂഹത്തില്‍ സമാധാനത്തോടെ ജീവിക്കുക എന്നതാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങളുടെ സന്യാസിനിനികളായ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും അവരുടെ തല ഉയര്‍ത്തിപിടിച്ച് ഇവിടെ ജീവിക്കാനാകണം. പത്രക്കുറിപ്പില്‍ പറയുന്നു. സന്യസ്തരെ ആക്രമിക്കുന്ന മഞ്ഞപ്പത്രമായ മാതൃഭൂമി ഒരുതരത്തിലുമുള്ള ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

കത്തോലിക്കാവീടുകളിലും സ്ഥാപനങ്ങളിലും മാതൃഭൂമി പത്രവും ചാനലും പ്രവേശിപ്പിക്കുകയില്ലെന്നാണ് ഇവരുടെതീരുമാനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.