ഭാരതത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ തോമാശ്ലീഹാ പാക്കിസ്ഥാനിലുമെത്തിയെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം ഇതാണ്

.

ഭാരതത്തിലേക്ക് സുവിശേഷപ്രഘോഷണത്തിനായി പുറപ്പെട്ട തോമാശ്ലീഹാ പാക്കിസ്ഥാനിലുമെത്തിയെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ ആ പുണ്യഭൂമിയാണ് പാക്കിസ്ഥാന്‍ പഞ്ചാബ് പ്രൊവിന്‍സിലെ സിര്‍ക്കാപ്പ്.രണ്ടാം നൂറ്റാണ്ടില്‍ തോമാശ്ലീഹാ പാക്കിസ്ഥാനിലെത്തിയപ്പോള്‍ സ്വന്തം കൈകൊണ്ട് പണിതത് എന്ന് വിശ്വസിക്കുന്ന കല്ലുകൊണ്ടുള്ള മതില്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു.

ഇന്ന് സിര്‍ക്കാപ്പ് പാക്കിസ്ഥാനിലെ ക്രൈസ്തവരുടെ തീര്‍ത്ഥാടകേന്ദ്രമാണ്. 1975 മുതല്‍ ഇത് യുനെസ്‌ക്കോയുടെ വേള്‍ഡ് ഹെരിറ്റേജ് സൈറ്റില്‍ പെടുത്തിയിട്ടുണ്ട്.

സിര്‍ക്കാപ്പിന്റെ സംരക്ഷണത്തിനു വേണ്ടി പാക്കിസ്ഥാനിലെ മെത്രാന്‍ സമിതി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി സംസാരിച്ചിട്ടുണ്ട്. ക്രൈസ്തവരെ സംബന്ധിച്ച് പ്രധാനപ്പെട്ട സ്ഥലമായ ഇവിടം നവീകരിക്കണമെന്നാണ് അവരുടെ ആവശ്യം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.