തീര്‍ത്ഥാടകസംഘം അപകടത്തില്‍പെട്ടു, 21 മരണം, 30 പേര്‍ക്ക് പരിക്ക്

മെക്‌സിക്കോ: ഗ്വാഡലൂപ്പെ ബസിലിക്കയിലേക്ക് തീര്‍ത്ഥാടനം നടത്തിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 20 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. കാര്‍ഗോ ട്രക്കും ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് ദൈവത്തില്‍ നിന്ന് സമാധാനവും ശക്തിയും കിട്ടട്ടെയെന്ന് അതിരൂപത പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.