മെക്‌സിക്കോയില്‍ വൈദികന് വെടിയേറ്റു, ഡ്രൈവര്‍ കൊല്ലപ്പെട്ടു


മെക്‌സിക്കോ: പ്രിസണ്‍ മിനിസ്ട്രി മീറ്റിംങിന് പോവുകയായിരുന്ന വൈദികന് വെടിയേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി. ഫാ. ജൂവനൈല്‍ കാന്‍ഡിയ മോസോയ്ക്കാണ് വെടിയേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈദികര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്ന രാജ്യമാണ് മെക്‌സിക്കോ. 2012 മുതല്‍ രണ്ടു ഡസനിലധികം വൈദികരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഗാര്‍ഫിയാസ് വൈദികന് വെടിയേറ്റ സംഭവത്തെ അപലപിക്കുകയും കൊല്ലപ്പെട്ട ഡ്രൈവറുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്തു. രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കപ്പെടുന്നതിനായി പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം യാചിച്ച് എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.