മെക്‌സിക്കോയില്‍ വൈദികന്‍ കുത്തേറ്റു മരിച്ചു


മെക്‌സിക്കോ സിറ്റി: ഉത്തര മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കത്തോലിക്കാ വൈദികന്‍ കുത്തേറ്റ് മരിച്ചു. ഫാ.ജോസ് മാര്‍ട്ടിന്‍ ഗുസ്മാനാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ ആളുകള്‍ കണ്ടത് കുത്തേറ്റ് പിടയുന്ന വൈദികനെയായിരുന്നു.

വൈദികര്‍ നിരന്തരമായി കൊല്ലപ്പെടുന്ന രാജ്യമാണ് മെക്‌സിക്കോ. ഏഴു വര്‍ഷത്തിനുള്ളില്‍ 26 വൈദികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വൈദിക കൊലപാതകമാണ് ഫാ. ജോസിന്റേത്.

കൊലപാതക കാരണമോ അക്രമികളാരാണെന്നോ ഇതുവരെയും കണ്ടെത്തിയിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.