അത്ഭുതം! വ്യാകുലമാതാവിന്റെ ഈ പുരാതന ചിത്രത്തെ അഗ്നിനാവുകള്‍ക്ക് സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ല

ലോസ് ആഞ്ചല്‍സ്: കാലിഫോര്‍ണിയ മിഷന്‍ ചര്‍ച്ചിലുണ്ടായ തീപിടുത്തത്തിലും യാതൊരു പരിക്കും പറ്റാത്ത വ്യാകുലമാതാവിന്റെ ചിത്രം കണ്ടെത്തി. വലിയൊരു അത്ഭുതമായിട്ടാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ജൂലൈ 11/2020 നാണ് ഒരു അക്രമി ദേവാലയത്തിന് തീവച്ചത്.രാജ്യമെങ്ങും വിശുദ്ധരൂപങ്ങള്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ അക്രമവും. വിശുദ്ധ ജൂനിപ്പെറോ സേറെ 1771 ലാണ് മുഖ്യമാലാഖയായ ഗബ്രിയേലിന്റെ നാമധേയത്തില്‍ മിഷന്‍ കേന്ദ്രം ആരംഭിച്ചത്. ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പല വിശുദ്ധരൂപങ്ങളും ചിത്രങ്ങളും നേരത്തെ തന്നെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. അതുകൊണ്ട് ആ ചിത്രങ്ങള്‍ക്കൊന്നിനും കേടുപാടുകള്‍ സംഭവിച്ചില്ല. എന്നാല്‍ വ്യാകുലമാതാവിന്റെ ഈ ചിത്രം ദേവാലയത്തില്‍ നിന്നും മാറ്റിയിരുന്നില്ല. ദേവാലയത്തില്‍ നിന്ന് കേടുപാടുകള്‍ കൂടാതെ കണ്ടെടുക്കാന്‍ കഴിഞ്ഞ ഒരേയൊരു വിശുദ്ധചിത്രവും ഇതു മാത്രമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.