ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി സമാപനം നാലിന്

പാലാ: ചെറുപുഷ്പ മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി സമാപനം പാലാ രൂപതയുടെ ആതിഥേയത്വത്തില്‍ നാലിന് ഭരണങ്ങാനത്ത് നടക്കും.ഉച്ചകഴിഞ്ഞ് 2.30 ന് ഭരണങ്ങാനം സെന്റ് മേരീസ് പാരീഷ് ഹാളില്‍ ചേരുന്ന ജൂബിലി സമാപന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.

ബേബി പ്ലാശേരി അധ്യക്ഷനായിരിക്കും ചെറുപുഷ്പ മിഷന്‍ലീഗ് രക്ഷാധികാരി റവ.ഡോതോമസ് മാര്‍ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തും. കുഞ്ഞേട്ടന്‍ പുരസ്‌ക്കാരവും ഫാ.ജോസഫ് മാലിപ്പറമ്പില്‍ പുരസ്‌കാരവും ചടങ്ങില്‍വച്ച് വിതരണം ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.