വിവാദപരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞുവെങ്കിലും വൈദികനെതിരെ കേസ്

വിഴിഞ്ഞം: തുറമുഖ വകുപ്പ് മന്ത്രി അബ്ദുറഹ്മാനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞുവെങ്കിലും വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ.തിയോഡേഷ്യസ്ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റിയുടെപരാതിയിലാണ് കേസെടുത്തത്.

അബദുറഹ്മാന്‍ എന്ന പേരില്‍തന്നെ തീവ്രവാദിയുണ്ടെന്നായിരുന്നു വൈദികന്റെ പരാമര്‍ശം. ഇത് വിവാദമായപ്പോള്‍ അദ്ദേഹം മാപ്പു പറയുകയും ചെയ്തിരുന്നു. ഒരു നാക്കുപിഴവായിസംഭവിച്ച പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ന്യൂനപക്ഷങ്ങള്‍ തമ്മില്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട സമയത്ത്താന്‍ നടത്തിയ പ്രസ്താവന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ഇടയായതില്‍ ഖേദിക്കുന്നുവെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളുംരാജ്യവിരുദ്ധരാണെന്ന മന്ത്രിയുടെപ്രസ്താവന തന്നില്‍ സ്വഭാവികമായി സൃഷ്ടിച്ച വികാരവിക്ഷോഭമാണ് അത്തരമൊരു പരാമര്‍ശംനടത്താന്‍ ഇടയാക്കിയതെന്ന് ഫാ. തിയോഡേഷ്യസ് ഡിക്രൂസ് അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.