സത്യവിശ്വാസംവിട്ടു സഭയില്‍ നിന്ന് അകന്നുപോയവര്‍ തിരികെ വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

സത്യവിശ്വാസം വിട്ടു സഭയില്‍ നിന്ന്അകന്നുപോയവര്‍ തിരികെ മാതൃസഭയിലേക്ക് തിരിച്ചുവരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍. 2019 ഡിസംബര്‍ 31 വരെയുള്ള നമ്മുടെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗമായിരിക്കണം ഇത്. ഈ പ്രത്യേക പ്രാര്‍ത്ഥനയുടെ കാര്യം ഫേസ്ബുക്ക് വഴിയും വാട്ട്‌സാപ്പ് ഗ്രൂപ്പുവഴിയും മറ്റുള്ളവരെ അറിയിക്കുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു.

വലിയൊരുആത്മീയ പോരാട്ടമാണ് നാം ഇതിനായി നടത്തുന്നത്. സത്യവിശ്വാസം വിട്ടു സഭയില്‍ നിന്ന്അകന്നുപോയവരെല്ലാം തിരികെ വരണമെന്നത് നമ്മുടെ തീവ്രമായ ആഗ്രഹമായിരിക്കണം. നമ്മുടെ വീട്ടുകാരോ ബന്ധുക്കളോ ആയി അറിയാവുന്ന പലരും മാതൃസഭ വി്ട്ടുപോയിട്ടുള്ളവരുണ്ടാകും. അവര്‍ തിരികെ വരണം. അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് തിരികെ വരണം. ദൈവം നമ്മുടെ പ്രാര്‍ത്ഥന തീര്‍ച്ചയായും കേള്‍ക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.