മറിയം ത്രേസ്യ ഭാരതത്തിന്റെ അഭിമാനം: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മറിയം ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ മന്‍കി ബാത്ത് പരിപാടിയിലാണ് മോദി മറിയം ത്രേസ്യയ്ക്ക് ആദരമര്‍പ്പിച്ച് സംസാരിച്ചത്.

മറിയം ത്രേസ്യക്ക് ഹൃദയപൂര്‍വ്വമായ ആദരമര്‍പ്പിക്കുന്നതിനൊപ്പം ഈ അഭിമാനമുഹൂര്‍ത്തത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും പ്രത്യേകിച്ച് ക്രൈസ്തവ സഹോദരിസഹോദരന്മാരെയും അഭിനന്ദിക്കുന്നതായി പ്രധാന മന്ത്രി പറഞ്ഞു.

ഒക്ടോബര്‍ 13 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മറിയം ത്രേസ്യായെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്. വത്തിക്കാനില്‍ നടക്കുന്ന ഈ ചടങ്ങിന് വേണ്ടി പ്രാര്‍തഥനാപൂര്‍വ്വം കാത്തിരിക്കുകയാണ് മറിയം ത്രേസ്യ സ്ഥാപിച്ച ഹോളിഫാമിലി സന്യാസിനി സമൂഹാംഗങ്ങളും വിശ്വാസികളും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.