മ്യാന്‍മറിലെ കത്തോലിക്കാ കന്യാസ്ത്രീ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയില്‍

ലണ്ടന്‍: മ്യാന്‍മറിലെ പട്ടാള അധിനിവേശദിവസങ്ങളില്‍ അവര്‍ക്ക് മുമ്പാകെ മുട്ടുകുത്തി ജനങ്ങളെ വെടിവയ്ക്കരുതേയെന്ന് അപേക്ഷിച്ച കന്യാസ്ത്രീയെ ഓര്‍മ്മയില്ലേ.. സിസ്റ്റര്‍ ആന്‍ റോസായിരുന്നു ആ കന്യാസ്ത്രീ. പട്ടാളത്തിന് മുമ്പില്‍ മുട്ടുകുത്തി നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനുംവേണ്ടി അപേക്ഷിച്ച ഈ ധീരപ്രവൃത്തിയുടെ പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പോലും അഭിനന്ദിച്ച സിസ്റ്റര്‍ ആന്‍ റോസിന് ഇതാ മറ്റൊരു ബഹുമതി കൂടി.. ആഗോളതലത്തില്‍ ശ്രദ്ധ നേടിയതും ലോകത്ത് ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നതുമായ 100 വനിതകളുടെ പട്ടികയില്‍ ബി. ബി. സി സിസ്റ്റര്‍ ആന്‍ റോസിനെയും തിരഞ്ഞെടുത്തിരിക്കുന്നു.

നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ ജീവനെടുക്കാം. ഇവരെ വെറുതെ വിടൂ എന്നായിരുന്നു പട്ടാളത്തിനോട് സിസ്റ്ററുടെ അപേക്ഷ. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സഭാംഗമാണ് സിസ്റ്റര്‍ ആന്‍ റോസ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.