പ്രകൃതിദുരന്തം; കേരളത്തെയും ഇതര സംസ്ഥാനങ്ങളെയും പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍ സിറ്റി: പ്രകൃതിദുരന്തങ്ങളാല്‍ ദുരിതം അനുഭവിക്കുന്ന ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കു വേണ്ടിയും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥനകള്‍ വാഗ്ദാനം നേര്‍ന്നു. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെ അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു.

കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളെ പ്രത്യേകം പേരെടുത്തു പരാമര്‍ശിച്ചുകൊണ്ടാണ് അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചുകൊണ്ട് പാപ്പ ടെലഗ്രാം അയച്ചിരിക്കുന്നത്. അതുപോലെ മ്യാന്‍മര്‍, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലും കഴിഞ്ഞ ആഴ്ച കാലവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിച്ചിരുന്നു. മണ്ണിടിച്ചിലില്‍ മ്യാന്‍മാറില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. നാലായിരത്തോളം ആളുകള്‍ ഭവനരഹിതരായി.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോകുന്നതിനും ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് അവയെ അതിജീവിക്കാനുള്ള ശക്തി ലഭിക്കുന്നതിനും പാപ്പായുടെ പ്രാര്‍ത്ഥനകളുണ്ടെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ കരോലിന്‍ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.