ലൈംഗികത്തൊഴില്‍ വേണ്ട: നെതര്‍ലാന്റ്‌സില്‍ കത്തോലിക്കാ യുവതീ യുവാക്കളുടെ ഭീമഹര്‍ജി


ആംസ്റ്റര്‍ഡാം: ലൈംഗികത്തൊഴില്‍ കുറ്റമാക്കണമെന്നും അതിനുവേണ്ടി നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രചരണ പരിപാടികളുമായി കത്തോലിക്കാ യുവതീ യുവാക്കള്‍ രംഗത്ത്. 42000 പേരാണ് ഭീമഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും കത്തോലിക്കായുവജനങ്ങളാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുക, അവരുടെ അഭിമാനം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടൊപ്പം അയാം പ്രഷ്യസ് എന്ന മുദ്രാവാക്യവുമായാണ് യുവജനങ്ങള്‍ ഈ പ്രചരണപരിപാടിക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളായ സ്വീഡന്‍, നോര്‍വെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ലൈംഗികവൃത്തി കുറ്റകരമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.