അത്ഭുതം! കാര്‍ലോ അക്യൂട്ടിസിന്റെ ഭൗതികദേഹം അഴുകിയിട്ടില്ല


ഇറ്റലി: യുവജനങ്ങള്‍ക്ക് പ്രചോദനമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തിയ ദൈവദാസന്‍ കാര്‍ലോ അക്യൂട്ടിസിന്റെ മൃതശരീരം ഇനിയും അഴുകിയിട്ടില്ലെന്ന് നാമകരണനടപടികളുടെ ചുമതല വഹിക്കുന്ന ഫാ. മാഴ്‌സേെലാ ടെനോറിയോ ഒരു ടെലിവിഷന്‍ ചാനലിനോട് വ്യക്തമാക്കി. 2006 ല്‍ ലുക്കീമിയ ബാധിതനായിട്ടാണ് കാര്‍ലോ മരിച്ചത്. അന്ന് അവന് വെറും പതിനഞ്ച് വയസായിരുന്നു പ്രായം. ദൈവദാസപദവിയിലുള്ള കാര്‍ലോ ദിവ്യകാരുണ്യത്തിന്റെ ആരാധകനും ആധുനിക സാങ്കേതികവിദ്യകളെ ദൈവമഹത്വത്തിന് വേണ്ടി വിനിയോഗിക്കുന്നതില്‍ സമര്‍തഥനുമായിരുന്നു. കാര്‍ലോയുടെ മൃതശരീരം അഴുകിയിട്ടില്ലെന്ന വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ ഫോട്ടോ പ്രസിദ്ധപ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഫാ. മാഴ്‌സെല്ലോ അറിയിച്ചു. പതിനൊന്നാം വയസിലാണ് കാര്‍ലോ ദിവ്യകാരുണ്യാത്ഭുതങ്ങള്‍ക്ക് വേണ്ടി ഒരു വെബ്‌സൈറ്റ് ആരംഭിച്ചത്. നാം കൂടുതല്‍ തവണ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നാം ക്രിസ്തുവിനെപോലെയാകും എന്നായിരുന്നു കാര്‍ലോയുടെ വിശ്വാസം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.