നൈജീരിയ: തോക്കുധാരികള്‍ ഗ്രാമം ആക്രമിച്ച് നൂറിലധികം പേരെ തട്ടിക്കൊണ്ടുപോയി

നൈജീരിയ: ഒന്നിനു പുറകെ ഒന്നായി നൈജീരിയായിലെ ഗ്രാമങ്ങള്‍ ആക്രമിച്ചു ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. സ്ത്രീകളുംകുട്ടികളും ഉള്‍പ്പടെ നൂറിലധികം പേരെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് സമാനമായ രീതിയിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.

കാന്‍വാ ഗ്രാമത്തില്‍ നിന്ന് 40പേരെയും ക്വാവാബ്രീ ഗ്രാമത്തില്‍ നിന്ന് 37 പേരെയും യാന്‍ക്കബാ ഗ്രാമത്തില്‍ നിന്ന് 38 പേരെയും അക്രമികള്‍ തോക്കു ചൂണ്ടിക്കാട്ടി തട്ടിക്കൊണ്ടുപോയതായി നൈജീരിയായിലെ ദിനപ്പത്രം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാന്‍വാ ഗ്രാമം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട അവസ്ഥയിലാണ്, . 14 മുതല്‍ 16 വരെ പ്രായമുളള കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മിലിട്ടറിയില്‍ നിന്നുളള ആക്രമണങ്ങളെ നേരിടാനുള്ള മനുഷ്യകവചങ്ങളായിട്ടാണ് ആളുകളെ തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്നാണ് കരുതുന്നത്.

2009 മുതല്‍ 2021 വരെയുളള തീവ്രവാദി ആക്രമണങ്ങള്‍ 10 മില്യന്‍ ആളുകളെ ബാധിച്ചിട്ടുള്ളതായിട്ടാണ് കണക്കുകള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.