ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാജ്യമായി നൈജീരിയ മാറിയതിന്റെ രഹസ്യം കര്‍ദിനാള്‍ വെളിപെടുത്തി

നൈജീരിയ: ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുന്ന രാജ്യം നൈജീരിയ ആണെന്ന് അടുത്തയിടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ അതോടൊപ്പം ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യംകൂടിയാണ് നൈജീരിയ. എന്നിട്ടും ഇവിടുത്തെ വിശ്വാസികള്‍ ദൈവവിശ്വാസത്തില്‍ഉറച്ചുനില്ക്കുന്നുവെന്നത് ലോകത്തെതന്നെ അതിശയപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ രാജ്യത്തിലെ ജനങ്ങളെ ക ൗദാശികജീവിതത്തില്‍ പിടിച്ചുനിര്‍ത്തുന്നതിന്റെ രഹസ്യം വെളിപെടുത്തിയിരിക്കുകയാണ് കര്‍ദിനാള്‍ പീറ്റര്‍ എബേറെ. 59 കാരനായ ഇദ്ദേഹം നൈജീരിയായിലെ ചെറുപ്പക്കാരനായ കര്‍ദിനാള്‍ കൂടിയാണ്.

നൈജീരിയന്‍ സമൂഹം തങ്ങളുടെ അനുദിന ജീവിതവ്യാപാരങ്ങളില്‍ ദൈവസാന്നിധ്യം തിരിച്ചറിയുന്നവരാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ആത്മീയലോകം എത്രത്തോളംപ്രധാനപ്പെട്ടതാണെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. മനുഷ്യജീവിതത്തില്‍ ദൈവികസാന്നിധ്യത്തെക്കുറിച്ചു അവര്‍ ബോധവാന്മാരാണ്. ഈ ബോധ്യമാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവരെ പ്രചോദിപ്പിക്കുന്നത്.

ദിവ്യകാരുണ്യത്തിലുള്ള ഈശോയുമായിട്ടാണ് തങ്ങള്‍ അഭിമുഖീകരണംനടത്തുന്നതെന്ന് അവര്‍ക്കറിയാം. പാവപ്പെട്ടവരെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെയാണ് ആളുകള്‍ വിശുദ്ധബലിയില്‍ പങ്കെടുക്കുന്നത്. കുടുംബത്തെ ഗാര്‍ഹികസഭയായിട്ടാണ് നൈജീരിയായിലെ ആളുകള്‍ കാണുന്നതെന്നും കര്‍ദിനാള്‍ അറിയിച്ചു. പക്ഷേ സാമൂഹികവും സാംസ്‌കാരികവുമായ സാഹചര്യങ്ങള്‍ നൈജീരിയായിലെകുടുംബങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നൈജീരിയായിലെ 30 മില്യന്‍ കത്തോലിക്കരില്‍ 94ശതമാനം പേരും ആഴ്ചതോറുമുള്ള വിശുദ്ധകുര്‍ബാനയില്‍ ഭാഗഭാക്കുകളാണ്. എന്നാല്‍ അമേരിക്കയിലാവട്ടെ ഇത് വെറും 17 ശതമാനം മാത്രമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.