ടെൻഹാം നൈറ്റ് വിജിൽ മൂന്നാം വർഷത്തിലേക്ക്; പ്രത്യേക ശുശ്രൂഷകൾ മെയ് 18 ന്


ലണ്ടൻ: ലേഡി ക്വീൻ ഓഫ് റോസറി മിഷന്റെ ആഭിമുഖ്യത്തിൽ ടെൻഹാം കേന്ദ്രീകരിച്ച് നടന്നുവരുന്ന നൈറ്റ് വിജിൽ ശുശ്രുഷകൾ രണ്ടു വർഷം പൂർത്തിയാക്കുന്നു. ഇതോട് അനുബന്ധിച്ചുള്ള പ്രത്യേക തിരുക്കർമ്മങ്ങൾ ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിൽ മെയ് 18 ശനിയാഴ്ച നടക്കും. ഫാ. സെബാസ്റ്റ്യൻ ചാമക്കാല ശുശ്രൂഷകള്‍ക്ക് കാർമ്മികത്വം വഹിക്കും. 

വൈകുന്നേരം 7:30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ  തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, ആഘോഷമായ വിശുദ്ധ കുർബ്ബാന, തിരുവചന സന്ദേശം, ആരാധന, പ്രദിക്ഷണം, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.11:45 നോടു  കൂടി ശുശ്രുഷകള്‍ സമാപിക്കും. ഗാനശുശ്രുഷക്കും പ്രയ്‌സ് ആൻഡ്  വർഷിപ്പിനും ബ്ര.ജൂഡിയും, ബ്ര. ചെറിയാനും നേതൃത്വം വഹിക്കും.

ലണ്ടനിലെ ശ്രദ്ധേയമായ രാത്രികാല ആരാധനയാണ് ഇവിടെ നടന്നുവരുന്നത്. ദിവ്യകാരുണ്യ ആരാധനയും, പ്രാർത്ഥനകളും വഴി ഉദ്ധിഷ്‌ടകാര്യം സാധിച്ചുകിട്ടുന്നതിന്‍റെ നിരവധി സാക്ഷ്യങ്ങള്‍ അനേകര്‍ പങ്കുവച്ചിട്ടുണ്ട്. ആരാധന നടത്തുന്ന ദിവസത്തെ നേർച്ച പണം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

The Most Holyname Catholic Church, 2 Oldmillroad, Denham, UB9 5AR. Uxbridge.    

Jomon–07804691069, Shaji Watford-07737702264, Ginobin Highwycomb-07785188272.   



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.