വാല്‍താംസ്റ്റോയില്‍ നാളെ മരിയന്‍ ദിന ശുശ്രൂഷയും ഫാത്തിമാദിനവും

വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ( മെയ് 15 ) മരിയന്‍ ദിനശുശ്രൂഷയും ഫാത്തിമയിൽ മാതാവ്  പ്രത്യക്ഷപ്പെട്ടതിന്റെ 102-)o വാർഷികം ഫാത്തിമാ ദിനമായും മരിയൻ പ്രദക്ഷിണത്തോടുകൂടി ആഘോഷിക്കുന്നു.


6:15 pm  ജപമാല , മാതാവിന്റെ വണക്കമാസ പ്രാർത്ഥന, 6.45 pm വിശൂദ്ധ കുര്‍ബ്ബാന,  തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയൻ പ്രദക്ഷിണവും , പരി.പരമ ദിവ്യകാരുണ്യ ആരാധന എന്നിവ അന്നേ ദിവസം ഉണ്ടായിരിക്കുമെന്ന് സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

പള്ളിയുടെ വിലാസം: 
Our Lady and St.George  Church,132 Shernhall Street, Walthamstow, E17. 9HU



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.