ഡിസാസ്റ്ററി ഫോര്‍ ഇന്‍സ്റ്റിറ്റിയട്ട്‌സ് ഓഫ് കോണ്‍സിക്രേറ്റഡ് ലൈഫിന്റെ സെക്രട്ടറിയായി മാര്‍പാപ്പ കന്യാസ്ത്രീയെ നിയമിച്ചു

വത്തിക്കാന്‍ സിറ്റി: സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഡിസാസ്റ്ററി ഫോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് കോണ്‍സിക്രേറ്റഡ് ലൈഫ് ആന്റ് സൊസൈറ്റീസ് ഓഫ് അപ്പസ്‌തോലിക് ലൈഫിന്റെ സെക്രട്ടറിയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇറ്റലി സ്വദേശിനിയായ സിസ്റ്റര്‍ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ദ കോണ്‍സോലറ്റയുടെ മുന്‍ സുപ്പീരിയര്‍ ജനറലായിരുന്നു. 2019 ല്‍ ഡിസാസ്റ്ററിയില്‍ അംഗമായി സിസ്റ്ററെ നിയമിച്ചിരുന്നു. മറ്റ് ആറ് സ്ത്രീകള്‍ക്കൊപ്പമായിരുന്നു അത്. ഇപ്പോള്‍ ഇതാദ്യമായിട്ടാണ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.