അഞ്ചു വര്‍ഷത്തിന് ശേഷം നോട്രഡാം കത്തീഡ്രല്‍ ദേവാലയം ഡിസംബര്‍ എട്ടിന് തുറക്കും

പാരീസ്: അഞ്ചുവര്‍ഷത്തിന് ശേഷം നോട്രഡാം കത്തീ്ഡ്രല്‍ ദേവാലയം ഡിസംബര്‍ എട്ടിന് തുറക്കും. ആര്‍ച്ച് ബിഷപ് ലൗറന്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എല്ലാ വിശ്വാസികളെയും വാസ്തുവിദ്യയുടെ ഉന്നതമാതൃകയായ ഈ കത്തീഡ്രലിന്റെ പുതുജനനത്തിന് സാക്ഷികളാകാന്‍ താന്‍ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അഞ്ചുവര്‍ഷം മുമ്പാണ് അഗ്നിബാധയില്‍ നോട്രഡാം കത്തീഡ്രലിന് സാരമായ നാശനഷ്ടങ്ങളുണ്ടായത്. മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമാണ് ഡിസംബര്‍ 8. കൂടാതെ മംഗളവാര്‍ത്തക്കാലത്തിലെ രണ്ടാമത്തെ ഞായറാഴ്ചയും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.