പ്രാര്‍ത്ഥന ഭയം അകറ്റുന്നു: മാര്‍പാപ്പ

.

വത്തിക്കാന്‍ സിറ്റി: പ്രാര്‍ത്ഥന ഭയം അകറ്റുകയും ദൈവത്തില്‍ നിന്നുള്ള രക്ഷ നമുക്ക് നേടിത്തരുകയും ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രാര്‍ത്ഥനയ്ക്കുള്ള വര്‍ഷമായി 2024 നെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രാര്‍ത്ഥനയ്ക്കുളള പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വാക്കുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അന്ധകാരപൂരിതമായ നിരവധി അനുഭവങ്ങള്‍ ജീവിതത്തിലുണ്ടാകുമ്പോഴും എതിര്‍പ്പുകളെ നേരിടേണ്ടി വരുമ്പോഴും അതിനെയെല്ലാം കടന്നുപോകാന്‍ കരുത്ത് ലഭിക്കുന്നത് പ്രാര്‍ത്ഥനവഴിയാണെന്ന് പാപ്പ പറഞ്ഞു. അന്ധകാരത്തിനിടയിലും മുന്നോട്ടുപോകുവാനും നമ്മുടെ ഭയങ്ങളെ തരണം ചെയ്യാനും ദൈവം നമുക്കുവേണ്ടി ഒരുക്കുന്ന രക്ഷയെ നേരില്‍ കാണാനും പ്രാര്‍ത്ഥന നമുക്ക ശക്തി നല്കുന്നു. കൂടാതെ പ്രാര്‍ത്ഥന ദൈവത്തില്‍ നിന്നുള്ള രക്ഷ നമുക്ക് നേടിത്തരുകയും ചെയ്യുന്നു. പാപ്പ കുറിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.