സംസ്ഥാനത്ത് അവയവദാന മാഫിയ സജീവം: ഫാ. ഡേവീസ് ചിറമ്മേല്‍

തിരുവനന്തപുരം: കേരളത്തില്‍ അവയവ മാഫിയ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ. ഡേവീസ് ചിറമ്മേല്‍.

കേരളത്തില്‍ അകത്തും പുറത്തും ഇതിന് വലിയ റാക്കറ്റുകള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപകമായി അവയവക്കച്ചവടം നടത്തുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്ട്രര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു കിഡ്‌നി ദാതാവു കൂടിയായ ഫാ. ഡേവീസ് ചിറമ്മേലിന്റെ പ്രതികരണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.