വാല്‍താംസ്റ്റോ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടു നോമ്പാചരണം

വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ സെപ്റ്റംബർ ഒന്നാം തീയതി  മുതൽ 8- o തീയതി വരെ 8 നോമ്പ് ആചരിക്കുന്നു.
പരിശുദ്ധ അമ്മയുടെ പിറവി തിരുനാളിന്റെ ഒരുക്കമായുള്ള എട്ടു നോമ്പിന്റെ ഭാഗമായി  എല്ലാ ദിവസവും വൈകുന്നേരം 6.30pm ജപമാല തുടർന്ന് വിശുദ്ധ കുർബ്ബാന, നൊവേന, ലദീഞ്ഞ് എന്നി വ ഉണ്ടായിരിക്കുന്നതാണ്.

സമാപന ദിനവും മാതാവിന്റെ പിറവിതിരുനാൾ ദിനവുമായ സെപ്റ്റംബർ  എട്ടിന്  ഉച്ചകഴിഞ്ഞ് 2.30 ന് ആഘോഷമായ വി.കുർബ്ബാന, നൊവേന, ലദീഞ്ഞ്  തുടർന്ന് പാച്ചോർ നേർച്ച.

പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടുന്നതിനും എട്ട് നോമ്പ് ആചരണം വഴി അവസരം ഒരുങ്ങുന്നു. 
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ ശുശ്രുഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.